കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എട്ടു കോടി രൂപയുടെ സ്വര്‍ണാഭരണം സമര്‍പ്പിച്ച് ഇളയരാജ
						
		
						
				
വജ്രം ഉള്‍പ്പെടുന്ന സ്വര്‍ണ മുഖ രൂപവും വാളുമാണ് സമര്‍പ്പിച്ചത്.
			
		          
	  
	
		
										
								
																	
	കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എട്ടു കോടി രൂപയുടെ സ്വര്‍ണാഭരണം സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. വജ്രം ഉള്‍പ്പെടുന്ന സ്വര്‍ണ മുഖ രൂപവും വാളുമാണ് സമര്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം അര്‍ച്ചകന്‍ സുബ്രഹ്മണ്യ ഗഡികയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുകയായിരുന്നു.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇളയരാജന്‍ മകനും സംഗീത സംവിധായകനുമായ കാര്‍ത്തിക് രാജയും ഒപ്പം ഉണ്ടായിരുന്നു. അതേസമയം ഇളയരാജയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അജിത് കുമാര്‍ നായനായ ഗുഡ് ബേഡ് അഗ്ലിയുടെ ഒടിടി പ്രദര്‍ശനം വിലക്കണമെന്ന് ഇടക്കാല ഉത്തരവിറക്കി മദ്രാസ് ഹൈക്കോടതി. താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടുകള്‍ അനുമതിയില്ലാതെ ഉള്‍പ്പെടുത്തിയുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തേ ഇളയരാജ രംഗത്ത് വന്നിരുന്നു. ചിത്രത്തില്‍ തന്റെ മൂന്നു പാട്ടുകള്‍ ഉപയോഗിച്ചു എന്നായിരുന്നു ഇളയരാജയുടെ ഹര്‍ജി.