Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി 55 നാളുകൾ കൂടി, ഷാരൂഖിന്റെ 'പഠാൻ'

ഇനി 55 നാളുകൾ കൂടി, ഷാരൂഖിന്റെ 'പഠാൻ'

കെ ആര്‍ അനൂപ്

, വ്യാഴം, 1 ഡിസം‌ബര്‍ 2022 (14:39 IST)
നാലുവർഷത്തോളമായി ഹിന്ദി സിനിമ ലോകം ഷാരൂഖിന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. ഇത്തവണത്തെ വരവ് ഗംഭീരമാക്കുന്ന സൂചന നൽകിക്കൊണ്ട് 'പഠാൻ' ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയുടെ റിലീസിന് ഇനി 55 നാളുകൾ കൂടി.ജനുവരി 25 ന് തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും
 
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ചിത്രമാണെന്നാണ് വിവരം.ദീപിക പദുക്കോണും ജോൺ എബ്രഹാമും പ്രധാന വേഷങ്ങളിൽ എത്തുന്നതിനാൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഗതിയെ കണ്ട് മണിയന്‍പിള്ള രാജുവും മകനും, ചിത്രങ്ങള്‍