Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി രണ്ട് ദിവസം കൂടി,777 ചാര്‍ലി തിയേറ്ററുകളിലേക്ക്

ഇനി രണ്ട് ദിവസം കൂടി,777 ചാര്‍ലി തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, ബുധന്‍, 8 ജൂണ്‍ 2022 (11:08 IST)
മലയാളികളും കാത്തിരിക്കുകയാണ് കന്നഡ ചിത്രമായ 777 ചാര്‍ലി റിലീസിനായി. ചിത്രം ബിഗ് സ്‌ക്രീനില്‍ എത്താനുള്ള ദൂരം ഇനി 2 ദിവസങ്ങള്‍ മാത്രമേ ഉള്ളൂ.ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
കന്നഡ നടന്‍ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് '777 ചാര്‍ളി'. 60 മില്യണില്‍ കൂടുതല്‍ ആളുകള്‍ ട്രെയിലര്‍ യൂട്യൂബിലൂടെ മാത്രം കണ്ടിരുന്നു. 
ഏകാന്തതയില്‍ തളച്ചിടപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. നായകള്‍ക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാര്‍ലിയെ ധര്‍മ എത്തിക്കുന്നതും അതിനെ തുടര്‍ന്ന് ധര്‍മക്ക് ചാര്‍ലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഗാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാര്‍ലിയുടെയും ധര്‍മയുടെയും മത്സരിച്ചുള്ള ഗംഭീര പ്രകടനം തന്നെയാണ് ഗാനരംഗത്തിന്റെ പ്രത്യേകത. ഒട്ടും നാടകീയത സൃഷ്ടിക്കാതെയുള്ള, ഇരുവരുടെയും അഭിനയമുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. 
 
ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരണ്‍രാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്. പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവര്‍, വിവിധ ഭാഷകളിലെ വരികള്‍: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവര്‍, ഡയറക്ഷന്‍ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവര്‍, മീഡിയാ പാര്‍ട്ണര്‍: മൂവി റിപ്പബ്ലിക്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി: എം. ആര്‍ പ്രൊഫഷണല്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിക്രം വെറും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബില്‍ ! എങ്ങും ഹൗസ്ഫുള്‍ ഷോകള്‍