32 വർഷങ്ങൾക്ക് ശേഷം ജയകൃഷ്‌ണനും ക്ലാരയും രാധയും ഒരുമിച്ചു

അഭിറാം മനോഹർ
ചൊവ്വ, 26 നവം‌ബര്‍ 2019 (12:16 IST)
ഒരു മലയാളി സിനിമാപ്രേമിക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് 1987ൽ പത്മരാജൻ സംവിധാനം ചെയ്ത് മോഹൻലാൽ,സുമലത,പാർവതി എന്നിവർ ചേർന്നഭിനയിച്ച തൂവാനത്തുമ്പികൾ എന്ന ചിത്രം. മോഹൻലാലിന്റെ മണ്ണാറത്തൊടിയിൽ  ജയകൃഷ്‌ണനേയും സുമലതയുടെ ക്ലാരയേയും പാർവതിയുടെ രാധയേയും മലയാളി ജീവനുള്ള വരെ എങ്ങനെ മറക്കുവാനാണ്.
 
മൂന്ന് കഥാപാത്രങ്ങളും അത്രയും പ്രേക്ഷകരുടെ മനസിൽ നിൽക്കുമ്പോഴും സിനിമയിൽ ഇവർ മൂന്ന്പേരും ഒന്നിച്ച് ഒരു രംഗം പോലുമില്ല. എന്നാൽ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ടവരായ ഇവർ കഴിഞ്ഞ ദിവസം തെലുഗു സൂപ്പർതാരം ചിരഞ്ജീവിയുടെ വീട്ടിൽ ഒത്തുകൂടിയപ്പോളുള്ള ചിത്രങ്ങളാണ് മലയാളികളുടെ മനസ്സ് നിറച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
 
എൺപതുകളിൽ സിനിമയിൽ എത്തിയ താരങ്ങൾ എല്ലാ വർഷവും ഒത്തുകൂടാറുണ്ട്. ഇത്തവണ ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുചേരൽ. അവിടെ വെച്ചാണ് 32 വർഷങ്ങൾക്ക് ശേഷമുള്ള ജയകൃഷ്‌ണന്റെയും ക്ലാരയുടെയും  രാധയുടെയും ഓർമകൾ പുതുക്കി താരങ്ങളുടെ അപൂർവ സംഗമവും നടന്നത്. 
 
മോഹൻലാൽ,ജയറാം,ശോഭന,സരിത,നദിയാ മൊയ്തു,അമല,മേനക,ചിരഞ്ജീവി, ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്റോഫ് നാഗാര്‍ജ്ജുന, പ്രഭു എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ സംഗമത്തിൽ പങ്കെടുത്തിരുന്നു. 
താരസംഗമത്തിന്റെ പത്താം വാർഷികമായ ഇത്തവണ ബ്ലാക്കും ഗോൾഡണും അടങ്ങിയ വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ ചടങ്ങിനെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

കോടതിയലക്ഷ്യ നടപടി: കശുവണ്ടി കുംഭകോണ കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍

അടുത്ത ലേഖനം
Show comments