Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമകളിൽ ഇനി പാടേണ്ടെന്ന് അന്ന് യേശുദാസ് തീരുമാനിച്ചു, മനസുമാറ്റിയത് മോഹൻലാൽ !

സിനിമകളിൽ ഇനി പാടേണ്ടെന്ന് അന്ന് യേശുദാസ് തീരുമാനിച്ചു, മനസുമാറ്റിയത് മോഹൻലാൽ !
, ശനി, 23 നവം‌ബര്‍ 2019 (17:20 IST)
ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദം ഒരിക്കലും മലയാളി മറക്കില്ല. യേശുദാസിന്റെ പട്ടു കേൾക്കാത്ത ദിവസങ്ങൾ നമ്മളിൽ പലർക്കും ഉണ്ടാകില്ല എന്ന് പറഞ്ഞാൽ അത് അതിയോക്തിയാവില്ല. അത്രക്കേറെ നമ്മുടെ മനം കീഴടക്കിയ ഗായഗനാണ് അദ്ദേഹം. സിനിമാ ഗാനങ്ങളിൽ പുരുഷ ശബ്ദമെന്നാൽ യേശുദാസ് എന്ന് മാത്രം കണക്കാക്കിയിരുന്ന ഒരു കാലഘട്ടം മലയാള സിനിമയിൽ ഉണ്ടായിരുന്നു.
 
എന്നാൽ മറ്റു ഗായകർക്ക് അവസരങ്ങൾ കുറയുന്നു എന്ന് മനസിലായതോടെ സിനിമാ ഗാനങ്ങൾ ഇനി കുറച്ചു കാലത്തേക്ക് പാടേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് യേഷുദാസ് എത്തിച്ചേരുകയായിരുന്നു. കച്ചേരികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 10 വർഷത്തേക്ക് തരംഗിണി സ്റ്റുഡിയോസിന് വേണ്ടി മാത്രം പാടുക എന്നതായിരുന്നു തീരുമാനം.
 
എന്നാൽ ആ തീരുമാനം പിന്നീട് യേശുദാസ് മാറ്റാൻ കാരണം മോഹൻലാൽ ആയിരുന്നു. സ്വന്തം നിർമ്മാണ കമ്പനിയായ പ്രണവം ആർട്സിന്റെ ബാനറിൽ ഒരു സിനിമ ചെയ്യാൻ ആ സമയത്ത് മോഹൻലാൽ തീരുമാനിച്ചിരുന്നു. രവീന്ദ്രൻ മാഷിനെയാണ് സിനിമക്ക് സംഗീത സംവിധായകനായി മോഹൻലാൽ തീരുമാനിച്ചത്. ഗാനങ്ങൾ ഒരുക്കിയ ശേഷം പാടാൻ യേശുദാസ് വേണമെന്നായി രവീന്ദ്രൻ മാഷ്,
 
തരംഗിണിക്ക് വേണ്ടിയല്ലാതെ മറ്റൊരു കമ്പനിക്കുവേണ്ടിയും പാടില്ല എന്ന് യേശുദാസ് പറഞ്ഞതോടെ താൻ ഇനി സംഗീത സംവിധാനം ചെയ്യുന്നില്ല എന്ന രവീന്ദ്രൻ മാഷും നിലപാടെടുത്തു. ഒടുവിൽ മോഹൻലാലിന്റെയും രവീന്ദ്രൻ മാഷിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് സിനിമാ ഗാനങ്ങളിൽനിന്നും മാറി നിൽക്കാനുള്ള തീരുമാനം യേശുദാസ് മാറ്റിയത്. പിന്നീട് പ്രണവം ആർട്ട്സ് തന്നെ നിർമ്മിച്ച ഭരതത്തിലെ രാമകഥാ ഗാനലയം എന്ന ഗാനത്തിന് യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യജിത് റേയ്ക്ക് പകരം ഗുൽസാറിന്റെ ചിത്രം, അബദ്ധം പിണഞ്ഞ് ഐഎഫ്എഫ്ഐ അധികൃതർ