Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലതാരമായി അരങ്ങേറി, പിന്നീട് നിവിന്‍ പോളിയുടെ നായിക; താരത്തെ മനസിലായോ?

ബാലതാരമായി അരങ്ങേറി, പിന്നീട് നിവിന്‍ പോളിയുടെ നായിക; താരത്തെ മനസിലായോ?
, വ്യാഴം, 17 ജൂണ്‍ 2021 (09:32 IST)
സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ ബാലതാരമായി തകര്‍ത്താടിയ ഈ നടിയെ മനസിലായോ? പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം നിവിന്‍ പോളി ചിത്രത്തില്‍ നായികയായി. 
webdunia
 
വിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കി ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച മഞ്ജിമ മോഹന്‍ ആണിത്. ബാലതാരമായാണ് മഞ്ജിമ സിനിമയില്‍ സജീവമാകുന്നത്. മമ്മൂട്ടി ചിത്രം കളിയൂഞ്ഞാലില്‍ ശാലിനയുടെ കുട്ടിക്കാലം അവതരിപ്പിച്ച ബേബി മഞ്ജിമ പിന്നീട് മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷന്‍ തുടങ്ങിയ ശ്രദ്ധേയ സിനിമകളിലെല്ലാം അഭിനയിച്ചു. പ്രിയത്തിലെ അനു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
webdunia
 
ഒരു വടക്കന്‍ സെല്‍ഫിയില്‍ നായികയായി അഭിനയിച്ചതിനു ശേഷം നിവിന്‍ പോളി ചിത്രമായ മിഖായേലിലും മഞ്ജിമ അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവസാന്നിധ്യമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയപ്പെട്ട സഹോദരനൊപ്പം കുട്ടിതാരങ്ങള്‍; ഇവരെ മനസിലായോ?