Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറിയ സിനിമയുടെ വലിയ വിജയം! നാലുദിവസംകൊണ്ട് വന്ന മാറ്റത്തെ കുറിച്ച് 'ഗര്‍ര്‍ര്‍' നിര്‍മ്മാതാക്കള്‍

A big success for a small film! Makers of 'Grrr Movie' about the change in four days

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ജൂണ്‍ 2024 (13:50 IST)
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഗര്‍ര്‍ര്‍' ജൂണ്‍ 14 വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദ്യദിനം മുതലേ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരുകോടിയില്‍ താഴെയാണ് ആദ്യദിനം സിനിമയ്ക്ക് നേടാന്‍ ആയതെങ്കില്‍ തുടര്‍ ദിവസങ്ങളില്‍ കളക്ഷന്‍ ഉയര്‍ന്നു. കൂടുതല്‍ ആളുകള്‍ തിയേറ്ററുകളില്‍ എത്തിയതോടെ ചെറിയ സിനിമ വലിയ വിജയമായി. ഒന്നില്‍ നിന്ന് നാലാമത്തെ ദിവസത്തിലേക്ക് എത്തുമ്പോള്‍ കളക്ഷന്‍ ഒപ്പം പ്രേഷകരുടെ സ്‌നേഹവും വലുതായെന്ന് നിര്‍മ്മാതാക്കള്‍ തന്നെ പുതിയ പോസ്റ്ററിലൂടെ പറയുന്നു.
ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായി ആണ് മലയാളത്തില്‍ എത്തുന്നത്.മദ്യപിച്ചെത്തി മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നു.
 
 എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമ ടൈറ്റില്‍ കൊണ്ടു തന്നെ വ്യത്യസ്തതയുള്ളതാണ്.
 
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4 ദിവസം 40 കോടി, ബക്രീദിനത്തില്‍ നേട്ടം കൊയ്ത് വിജയ് സേതുപതിയുടെ മഹാരാജ