Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മുക്തയായി നിക്കി ഗൽറാണി, ആദിക്കൊപ്പം എയർപോർട്ടിൽ

നിക്കി ഗൽറാണി
, ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (14:56 IST)
കൊവിഡ് മുക്തയായി നടി നിക്കി ഗൽറാണി. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന താരം മാസ്‌ക് ധരിച്ച് എയർപോർട്ടിൽ എത്തിയിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാൽ നിക്കി തനിച്ചായിരുന്നില്ല എയർപോർട്ടിൽ വന്നിരുന്നത് നടൻ ആദി പിനിസെട്ടിയും നിക്കിക്ക് ഒപ്പമുണ്ടായിരുന്നു.
 
നേരത്തെ ഇരുതാരങ്ങളും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വിവിധ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.എന്നാല്‍ ഈ വാര്‍ത്തകളെ കുറിച്ച് ഇരുതാരങ്ങളും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ ഈ റിപ്പോർട്ടുകളെ ശരി വെക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്.ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്‍മദിനാഘോഷത്തിലാണ് നിക്കി എത്തിയത്. ആദിയുടെ കുടുംബത്തിനൊപ്പം നിക്കിയും ഇരിക്കുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ട്. അതേസമയം വിവാഹത്തെ പറ്റി ഇരു താരങ്ങളും ഒന്നും പ്രതികരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഗമണ്ണില്‍ അടിച്ചുപൊളിച്ച് പൃഥ്വിരാജ്, ഒപ്പം സുപ്രിയയും അല്ലിയും