Webdunia - Bharat's app for daily news and videos

Install App

വാവാ സുരേഷിന് നന്ദി, മധുവിന്റെ ജീവിതം പറയുന്ന 'ആദിവാസി' ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ഫെബ്രുവരി 2022 (16:10 IST)
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതം പറയുന്ന 'ആദിവാസി' ഫസ്റ്റ് ലുക്ക് വാവ സുരേഷ് പുറത്തിറക്കി. മധുവായി വേഷമിടുന്ന അപ്പാനി ശരത് വാവ സുരേഷിന് നന്ദി പറഞ്ഞു.
 
മധുവിന്റെ മുടുക ഗോത്ര ഭാഷയില്‍ വിശപ്പ് പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
 
വാവാ സുരേഷിന്റെ വാക്കുകള്‍ 
 
നമുക്ക് ഏറെ വേദനയുള്ള മധുവിന്റെ ജീവിതം പ്രമേയമാകുന്നു സിനിമ 'ആദിവാസി' ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ സന്തോഷത്തോടെ ഞാന്‍ പ്രകാശനം ചെയ്യുന്നു. കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമയുടെ കഥയും സംവിധാനവും വിജീഷ് മണിയാണ്. പോസ്റ്റര്‍ റിലീസ് ചടങ്ങില്‍ സംവിധായകന്‍ വിജീഷ് മണി, കെപിഎസി ലീലാകൃഷ്ണന്‍, അരുണ്‍.കരവാളൂര്‍ (ഏരീസ് ഗ്രൂപ്പ്), സുരേഷ് സൂര്യശ്രീ, മാസ്റ്റര്‍ റംസാന്‍ എന്നിവര്‍ പങ്കെടുത്തു.
 
' ആദിവാസി ' എന്ന സിനിമയ്ക്ക് എല്ലാവിധ വിജയാശംസകള്‍ നേരുന്നു...
കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments