Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിഷൻ സി ഇത്ര മോശമാണോ ?മറുപടി കൊടുക്കണ്ടയെന്ന് കരുതിയതാണെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ

മിഷൻ സി ഇത്ര മോശമാണോ ?മറുപടി കൊടുക്കണ്ടയെന്ന് കരുതിയതാണെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ

കെ ആര്‍ അനൂപ്

, ബുധന്‍, 9 ഫെബ്രുവരി 2022 (08:58 IST)
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത മിഷൻ സി നീ സ്ട്രീമിൽ ഈയടുത്താണ് റിലീസ് ചെയ്തത്. സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റിനു താഴെയും ചിലയാളുകൾ മോശം കമൻറുകളുമായി സ്ഥിരം എത്താറുണ്ടെന്ന് സംവിധായകൻ പറയുന്നു.മറുപടി കൊടുക്കണ്ട എന്ന് കരുതിയതാണ്, എല്ലാ പോസ്റ്റിലും താഴെ ഒരേ ആളുകൾ തന്നെ രണ്ടു ദിവസമായി തുടങ്ങിയിട്ടെന്ന് വിനോദ് ഗുരുവായൂർ.   
 
'മറുപടി കൊടുക്കണ്ട എന്ന് കരുതിയതാണ്.. എല്ലാ പോസ്റ്റിലും താഴെ ഒരേ ആളുകൾ തന്നെ രണ്ടു ദിവസമായി തുടങ്ങിയിട്ട്. ഇവരോട് പറഞ്ഞിട്ട് ഒരു ഗുണവും ഇല്ല.. പക്ഷെ ഒരു ഗുണം ഉണ്ടായി. സിനിമ ഇത്ര മോശമാണോ എന്ന് അറിയാൻ കുറച്ചു പേരെങ്കിലും കയറി നോക്കി. അത് മെച്ചം. ഇനി വിട്ടേക്ക്. ഞങ്ങൾ സേഫ് ആയി.. നന്ദി.. ജീനീഷ്.. സൂരജ്.. Etc,'-വിനോദ് ഗുരുവായൂർ കുറിച്ചു.
 
കൈലാഷ്, അപ്പാനി ശരത് എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലർ ചിത്രമാണ് മിഷൻ സി.സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ മുല്ല ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഴകിയ രാവണനിന്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു ആലോചന; മമ്മൂട്ടി 'യെസ്' പറഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു