Select Your Language

Notifications

webdunia
webdunia
webdunia
webdunia

Aamir Khan: 'കുടിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു, ഡിവോഴ്സ് എന്നെ തളർത്തി': ആമിർ ഖാൻ പറയുന്നു

റീനയുമായുളള വേർപിരിയലിന് ശേഷം താൻ സ്വയം ഇല്ലാതാകാൻ ശ്രമിച്ചുവെന്നാണ് ആമിർ പറഞ്ഞത്.

Aamir Khan

നിഹാരിക കെ.എസ്

, വ്യാഴം, 3 ജൂലൈ 2025 (16:11 IST)
ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിഞ്ഞ ശേഷം ജീവിതം മുന്നോട് ടീക്കൊണ്ടുപോകാൻ ആഗ്രഹമില്ലായിരുന്നുവെന്ന് നടൻ ആമിർ ഖാൻ. താൻ മദ്യത്തിന് അടിമയായി പോയ കാലത്തെ കുറിച്ചാണ് ആമിർ ഇപ്പോൾ തുറന്നു പറയുന്നത്. റീനയുമായുളള വേർപിരിയലിന് ശേഷം താൻ സ്വയം ഇല്ലാതാകാൻ ശ്രമിച്ചുവെന്നാണ് ആമിർ പറഞ്ഞത്. 
 
ക്വായമത് സെ ക്വായമത് തഖ് എന്ന സിനിമയിൽ‌ പ്രവർത്തിച്ച സമയമാണ് ആമിർ ഖാനും റീന ദത്തയും തമ്മിൽ പ്രണയത്തിലായത്. തുടർന്ന് 1986 എപ്രിൽ 18ന് ഇവരുടെ വിവാഹം നടന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളാണ് ആമിർ ഖാനുളളത്. കുറെക്കാലം നല്ല രീതിയിൽ പോയ ബന്ധമായിരുന്നു ഇത്. എന്നാൽ 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2002ൽ ചില അസ്വാരസ്യങ്ങളെ തുടർന്ന് ആമിറും റീനയും വേർപിരിയുകയായിരുന്നു. 
 
റീന ദത്തയുമായി വേർപിരിഞ്ഞ ദിവസം വൈകിട്ട് ഒരു ഫുൾ ബോട്ടിൽ മദ്യം ഞാൻ കഴിച്ചുവെന്ന് ആമിർ ഖാൻ ഓർത്തെടുത്തു. പിന്നീടുളള ഒന്നരവർഷം പൂർണമായും മദ്യത്തിന് അടിമയായിരുന്നു ഞാൻ. ആ സമയത്തൊന്നും എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. മദ്യപാനം കൂടിയത് കാരണം എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഞാൻ എന്നെ തന്നെ കൊല്ലാൻ ശ്രമിച്ചു, ആമിർ ഖാൻ കൂട്ടിച്ചേർത്തു. മദ്യപിച്ച് മരിക്കാൻ തന്നെയായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
 
റീന ദത്തയ്ക്ക് ശേഷം കിരൺ റാവുവിനെ 2005ൽ ആമിർ ഖാൻ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും കുറച്ചുവർഷത്തിന് ശേഷം വേർപിരിയലിലേക്ക് എത്തി. 2021ലാണ് ആമിറും കിരണും വേർപിരിഞ്ഞത്. നിലവിൽ ആമിർ ഗൗരിയെന്ന തന്റെ കാമുകിക്കൊപ്പമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vineeth Sreenivasan: തിരയ്ക്ക് ശേഷം ത്രില്ലടിപ്പിക്കാൻ വീണും വിനീത് ശ്രീനിവാസൻ; രണ്ട് നായികമാർ, നായകനാര്?