Webdunia - Bharat's app for daily news and videos

Install App

ആമിര്‍ ഖാന്റെ മകള്‍ വിവാഹിതയായി; വീഡിയോ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 4 ജനുവരി 2024 (12:39 IST)
ബോളിവുഡ് താരം അമീര്‍ഖാന്റെ മകള്‍ ഇറ ഖാന്‍ വിവാഹിതയായി. ഇറയുടെ സുഹൃത്തും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രൈനറും ആണ് വരന്‍ നൂപുര്‍ ഷിഖാര.

അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. വിവാഹ രജിസ്‌ട്രേഷനുശേഷം അതിഥികള്‍ക്കായി വിവാഹ സല്‍ക്കാരവും നടന്നു.

സാന്താക്രൂസിലെ വീട്ടില്‍നിന്ന് ജോഗ് ചെയ്താണ് വിവാഹച്ചടങ്ങ് നടന്ന ഹോട്ടലിലേക്ക് വരനായ നൂപുര്‍ എത്തിയത്. ബോളിവുഡ് സിനിമ ലോകത്തെ മിക്ക താരങ്ങളുടെയും ഫിറ്റ്‌നസ് ട്രെയിനര്‍ ആണ് നൂപുര്‍. മാനസിക ആരോഗ്യത്തിന് പിന്തുണ നല്‍കുന്ന സംഘടനയുടെ സ്ഥാപകയും സി.ഇ.ഓയുമാണ് ഇറ ഖാന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

വിവാഹത്തിന് മുന്നോടിയായി അമീറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെ വീട്ടില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
 
ആമിര്‍ ഖാന്റേയും ആദ്യഭാര്യ റീന ദീത്തയുടേയും മകളാണ് ഇറ ഖാന്‍. ജുനൈദ് ഖാന്‍ എന്നാണ് ഇരുവരുടെയും മകന്റെ പേര്.
 
2023 സെപ്റ്റംബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇറ്റലിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇതിന്റെ പാര്‍ട്ടി നവംബറില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആയി നടന്നു. അമീറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരണ്‍ റാവുവിന്റെയും കുടുംബങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
 
 
 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം; ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് എംഎല്‍എ

ഇവിടെ ക്ലിക്ക് ചെയ്യൂ, ലുലുവിന്റെ ക്രിസ്മസ് ഗിഫ്റ്റായി 6000 രൂപ; ലിങ്കില്‍ തൊട്ടാല്‍ എട്ടിന്റെ പണി !

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനത്ത് 15 ദിവസം കൊണ്ട് ലഭിച്ചത് ഡിസംബറില്‍ ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ

സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments