Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉഗ്രന്‍ ഫുട്‌ബോള്‍ പടം...ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒക്ടോബര്‍ 21ന്

ഉഗ്രന്‍ ഫുട്‌ബോള്‍ പടം...ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒക്ടോബര്‍ 21ന്

കെ ആര്‍ അനൂപ്

, ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (14:48 IST)
ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
'ലോകം മുഴുവന്‍ വേള്‍ഡ് കപ്പിന്റെ ആവേശം ഉയരുമ്പോള്‍ നമ്മുടെ നാട്ടില്‍ നിന്ന് ഒരു ഉഗ്രന്‍ ഫുട്‌ബോള്‍ പടം .. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒക്ടോബര്‍ 21ന് തിയേറ്ററില്‍'- ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചു.
 
 ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ സാധ്യതയുള്ള സിനിമ കൂടിയാണിത്.
 
നാട്ടിന്‍പുറത്തെ ഒരു ഗ്രാമത്തിന്റെ അതി മനോഹരമായ ഫുട്‌ബോള്‍ കാഴ്ചകളാണ് നേരത്തെ പുറത്തുവന്ന ടീസറില്‍ കാണാനാകുന്നത്. കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന കഥാപാത്രമായാണ് ആന്റണി വര്‍ഗീസ് വേഷമിടുന്നത്.ബാലു വര്‍ഗീസ് ലുക്മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു.
 
ഓഡിഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖ ഫുട്‌ബോള്‍ താരങ്ങളും ഈ ചിത്രത്തിലുണ്ട്.ഒരു 9 വയസ്സുകാരന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
 
'ഓപ്പറേഷന്‍ ജാവ' ഫെയിം സിദ്ദിക് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.നൗഫല്‍ അബ്ദുള്ളയും ജിത്ത് ജോഷിയും ചേര്‍ന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
 
      
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെട്ടിയോനെയും കളഞ്ഞ് പണത്തിന് പിന്നാലേ പോകുന്നവളോട് എന്ത് പറയാൻ: അധിക്ഷേപ കമൻ്റിന് ചുട്ട മറുപടി നൽകി നവ്യ നായർ