'ആറാട്ട്' ടീസര്‍ വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ!

കെ ആര്‍ അനൂപ്
വ്യാഴം, 8 ഏപ്രില്‍ 2021 (11:06 IST)
മോഹന്‍ലാലിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആറാട്ട്. സിനിമയെ കുറിച്ചുള്ള ആദ്യ സൂചന ഉടനെത്തും. ടീസര്‍ ജോലികള്‍ അവസാന ഘട്ടത്തിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഒപ്പം ആറാട്ടിലെ ലാലിന്റെ പുതിയ ലൊക്കേഷന്‍ ചിത്രവും പുറത്തു വന്നു.
 
 
സൂപ്പര്‍സ്റ്റാറിനെ മെറൂണ്‍ ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് കാണാനാവുന്നത്.അദ്ദേഹത്തിന്റെ മരണമാസ് ലുക്ക് ശ്രദ്ധ നേടുകയാണ്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ വേഷമിടുന്നു. ശ്രദ്ദ ശ്രീനാഥ് ഐ.എ.എസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്. അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

പശ്ചിമേഷ്യൻ സംഘർഷം: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ പ്രതിസന്ധിയിൽ

ടെഹ്‌റാനിലെ യുഎസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണം: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

വൈദ്യുതി ബില്ലില്‍ ചരിത്രപരമായ ഇളവ്; ഇന്ധന സര്‍ചാര്‍ജ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുന്നു

ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 'ദി കേരള സ്റ്റോറി 2' പ്രദര്‍ശനം റദ്ദാക്കി

അടുത്ത ലേഖനം
Show comments