തമിഴ് നടന്‍ രവി മോഹനെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ആരതി മോഹന്‍. മക്കളെ കാണാന്‍ സമ്മതിക്കില്ലെന്നും തന്നെ പണമുണ്ടാക്കുന്ന ഉപകരണമായാണ് ആരതിയും ആരതിയുടെ അമ്മയും കണ്ടതെന്നുമുള്ള രവി മോഹന്റെ ആരോപണങ്ങള്‍ക്കെതിരെയായാണ് ആരതി രംഗത്തെത്തിയത്.
തങ്ങളുടെ വിവാഹജീവിതത്തില്‍ മൂന്നാമതൊരാളുണ്ടായിരുന്നുവെന്നും തങ്ങള്‍ക്കിടയിലല്ല പ്രശ്‌നങ്ങളെന്നും പുറമെ നിന്നായിരുന്നു ഇടപെടലുകളെന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിങ്ങളുടെ ജീവിതത്തിലെ വെളിച്ചം എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച സ്ത്രീ യഥാര്‍ഥത്തില്‍ തങ്ങളുടെ ജീവിതത്തില്‍ ഇരുട്ട് വീഴ്ത്തിയെന്നും വിവാഹമോചനവുമായി മുന്നോട്ട് പോകുന്നതിനും മുന്‍പ് തന്നെ അവരുടെ സ്വാധീനം രവിയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും ആരതി പറയുന്നു.
നേരത്തെ ഗായികയും തെറാപ്പിസ്റ്റുമായ കെനിഷ ഫ്രാന്‍സിസിനെയാണ് രവി മോഹന്‍ തന്റെ ജീവിതത്തിലെ വെളിച്ചം എന്ന് വിശേഷിപ്പിച്ചത്. കെനിഷയുടെ പേര് നേരിട്ട് പറയാതെയാണ് ആരതിയുടെ വിമര്‍ശനം.