സൌബിന്‍റെ ഫാന്‍റസി കോമഡി - ‘ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം’ !

അനിരാജ് എ കെ

ശനി, 21 മാര്‍ച്ച് 2020 (18:07 IST)
സൌബിന്‍ ഷാഹിര്‍ നായകനാകുന്ന ഫാന്‍റസി ചിത്രത്തിന് ‘ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം’ എന്ന് പേരിട്ടു. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൌബിന്‍ ഒരു ഗന്ധര്‍വ്വനായാണ് അഭിനയിക്കുന്നത്.
 
പത്‌മരാജന്‍റെ ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന സിനിമയിലെ ഒരു ഗാനമാണ് ചിത്രത്തിന് പേരിന് പ്രചോദനമായത്. മുഹ്‌സിന്‍ പരാരി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍ നായികയാകുന്നു. ഗിരീഷ് ഗംഗാധരനാണ് ക്യാമറ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സച്ചിയും പൃഥ്വിരാജും വീണ്ടും, വരുന്നത് മാസ് ആക്ഷന്‍ എന്‍റര്‍‌ടെയ്‌നര്‍ !