Select Your Language

Notifications

webdunia
webdunia
webdunia
webdunia

60 ലക്ഷത്തിന്റെ ലക്‌സസ് സ്വന്തമാക്കി നടന്‍ സൗബിന്‍ ഷാഹിര്‍

കൊച്ചിയിലെ ലക്സസ് ഷോറൂമില്‍ നിന്നാണ് സൗബിന്‍ വാഹനം സ്വന്തമാക്കിയത്.

60 ലക്ഷത്തിന്റെ ലക്‌സസ് സ്വന്തമാക്കി നടന്‍ സൗബിന്‍ ഷാഹിര്‍
, വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (10:38 IST)
ജയസൂര്യയ്ക്ക് പിന്നാലെ ഹൈബ്രിഡ് കാര്‍ ലക്‌സസ് സ്വന്തമാക്കി നടന്‍ സൗബിന്‍ ഷാഹിര്‍. ലക്സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരം ഏറ്റവും പുതുതായി വാങ്ങിയത്. കൊച്ചിയിലെ ലക്സസ് ഷോറൂമില്‍ നിന്നാണ് സൗബിന്‍ വാഹനം സ്വന്തമാക്കിയത്. ടൊയോട്ടയുടെ ആഡംബര കാര്‍ വിഭാഗമാണ് ലക്സസ്. 
 
ലക്‌സസ് നിരയില്‍ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ്300എച്ച്. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റര്‍ വേഗമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മാത്രം മതി. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ ലക്‌സസ് കാറുകള്‍ക്ക് ആരാധകരേറെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ടപകടം; 11 മരണം, 4 പേരെ കാണാനില്ല