Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേരാത്തതെന്ന് ആഷിക് അബു

Aashiq Abu

സിആര്‍ രവിചന്ദ്രന്‍

, ശനി, 24 ഓഗസ്റ്റ് 2024 (13:11 IST)
സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേരാത്തതെന്ന് ആഷിക് അബു. മന്ത്രിക്ക് രാഷ്ട്രീയ അജ്ഞതയുണ്ടെന്നും പാര്‍ട്ടി ക്ലാസ്സ് കൊടുക്കണമെന്നും ആഷിക് അബു പറഞ്ഞു. അന്വേഷണത്തിന് പോലും തയ്യാറാവാതെ വേട്ടക്കാരന്റെ ഒപ്പം നില്‍ക്കുകയാണ് മന്ത്രി. പാര്‍ട്ടി ക്ലാസ്സ് കൊടുക്കണം. തിരുത്താന്‍ തയ്യാറാവണം. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആഷിക് അബു പറഞ്ഞു.
 
അതേസമയം മന്ത്രി രാജിവെക്കണമെന്ന് നേരത്തെ നിര്‍മ്മാതാവ് സാന്ദ്ര തോമസും പറഞ്ഞിരുന്നു. സാംസ്‌കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇടയ്‌ക്കൊക്കെ എരിവും പുളിയുമൊക്കെ വേണ്ടേ'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവാദ പരാമര്‍ശവുമായി ഇന്ദ്രന്‍സ്