Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രിയില്‍ നടിമാരുടെ വാതിലില്‍ മുട്ടിയത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണെന്ന് നടന്‍ ബാല

രാത്രിയില്‍ നടിമാരുടെ വാതിലില്‍ മുട്ടിയത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണെന്ന് നടന്‍ ബാല

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ഓഗസ്റ്റ് 2024 (20:44 IST)
രാത്രിയില്‍ നടിമാരുടെ വാതിലില്‍ മുട്ടിയത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണെന്ന് നടന്‍ ബാല. സിനിമയില്‍ പവര്‍ ടീം ഉള്ളതായി അറിയില്ലെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതില്‍ കേസെടുക്കണമെന്നും നടന്‍ ബാല പറഞ്ഞു. 24 ന്യൂസിനോടാണ് ബാല ഇക്കാര്യം പറഞ്ഞത്. തെറ്റ് ചെയ്തത് പ്രധാനമന്ത്രി ആണെങ്കിലും ശിക്ഷിക്കപ്പെടണം. ദേശീയ അവാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.താന്‍ നാല് വര്‍ഷമായി ഒരു കേസും കൊണ്ട് നടക്കുകയാണ്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും നടന്‍ ബാല പറഞ്ഞു.
 
പവര്‍ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും പക്ഷേ ഒരു നടന്‍ വിചാരിച്ചാല്‍ വേറൊരു നടനെ ഒരു സിനിമയില്‍ വേണ്ട എന്ന് പറയാന്‍ കഴിയുമായിരിക്കുമെന്നും ബാല പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാഡ് ബോയ്‌സ്' ടീസര്‍ അപ്‌ഡേറ്റ്