Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഇത് മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം; മലയാള സിനിമയില്‍ ലഹരി ഉപയോഗമില്ലെന്ന് ആഷിഖ് അബു

Aashiq abu

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (16:52 IST)
ഇത് മുസ്ലീങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണമാണെന്നും മലയാള സിനിമയില്‍ ലഹരി ഉപയോഗമില്ലെന്നും സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. ഗായിക സുചിത്രയുടെ മലയാളം സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗം ഉണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ആഷിക് അബുവിന്റെ മറുപടി. റിമ കല്ലിങ്കലിനും ആഷികിനും എതിരെ സുചിത്ര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. റിമ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് സുചിത്ര ആരോപിച്ചിരുന്നു. 24 ന്യൂസിനോട് സംസാരിക്കവെയാണ് ആഷിക് അബു നിലപാട് വ്യക്തമാക്കിയത്.
 
ഞങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഒരുപാട് പേര്‍ക്കെതിരെ ഇതിനുമുമ്പും ആരോപണം ഉണ്ടായിട്ടുണ്ട് ഈ വിഷയം വന്നതിനുശേഷമാണ് താന്‍ ഇതൊക്കെ അറിഞ്ഞതെന്നും ആഷിക് അബു പറയുന്നു. സംഘപരിവാര്‍ വര്‍ഷങ്ങളായി മുസ്ലിം നാമധാരികള്‍ക്കെതിരെ നടത്തുന്ന ആക്രമണം ആണിത്. പരാതിയുണ്ടെങ്കില്‍ നിയമനടപടിയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈയടികള്‍ വാരിക്കൂട്ടി ഗോട്ടിലെ ധോണിയുടെ 'അതിഥി വേഷം'; കാര്യം നിസാരം