Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യം; അഭയയുടെ മൂഡ് കളയല്ലേയെന്ന് ഒമര്‍, കമന്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അഭയ (വീഡിയോ)

Abhaya Hiranmayi about Gopi Sundar ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യം; അഭയയുടെ മൂഡ് കളയല്ലേയെന്ന് ഒമര്‍
, ചൊവ്വ, 14 ജൂണ്‍ 2022 (19:52 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറും അഭയയും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലാകുകയും ഇരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്തിരുന്നു. 
 
ഇപ്പോള്‍ ഇതാ ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യത്തോട് അഭയ പ്രതികരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'നല്ല സമയം' എന്ന സിനിമയില്‍ പാടാന്‍ വേണ്ടി എത്തിയതാണ് അഭയ. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചത്. 
 
'മൂഡ് കളയല്ലേ..പാട്ട് പാടാന്‍ പോകുകയാണ്..' എന്നാണ് അഭയ ഹിരണ്‍മയിക്കൊപ്പം നില്‍ക്കുന്ന ഒമര്‍ ലുലു മാധ്യമപ്രവര്‍ത്തകരോട് പറയുന്നത്. 


ഉടനെ തന്നെ അഭയയുടെ മറുപടിയും എത്തി. ' മൂഡിന്റെ പ്രശ്‌നമൊന്നും അല്ല...കമന്റ് ചെയ്യാന്‍ താല്‍പര്യമില്ല..റെക്കോര്‍ഡിങ്ങിനാണ് വന്നത്..പാട്ട് പാടട്ടെ ഞാന്‍..കമന്റ് പറയുന്നവരെ കുറിച്ച് ഞാന്‍ എന്ത് പറയാനാ സഹോദരാ..അവര്‍ കമന്റ് ചെയ്യട്ടേ..' അഭയ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെള്ളയിൽ ആരാധകരുടെ മനം കീഴടക്കി സാറാ അലിഖാൻ