'ജലത്തിലെ കവിത പോല്‍'; കിടിലന്‍ ചിത്രങ്ങളുമായി അഭയ
അഭയയുടെ സ്വന്തം ക്ലോത്തിങ് ബ്രാന്‍ഡായ 'ഹിരണ്‍മയാ'യുടെ സാരിയാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അഭയ ഹിരണ്‍മയി. കറുപ്പില്‍ പൂക്കള്‍ ഡിസൈന്‍ വരുന്ന സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
അഭയയുടെ സ്വന്തം ക്ലോത്തിങ് ബ്രാന്‍ഡായ 'ഹിരണ്‍മയാ'യുടെ സാരിയാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ള ഫുള്‍ സ്ലീവ് ബ്ലൗസാണ് താരം സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അഭയ. അമ്മയുടെ വഴിയെ പാട്ടിലേക്ക് എത്തിയ അഭയ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കുകയായിരുന്നു. 2014ല്‍ പുറത്തിറങ്ങിയ 'നാക്കു പെന്റ നാക്കു ടാക്ക' എന്ന ചിത്രത്തില്‍ പാട്ടുപാടിയാണ് പിന്നണി ഗാന ലോകത്തേക്കുള്ള ചുവട് വയ്പ്പ്. ഇപ്പോള്‍ സിനിമയിലും താരം സജീവം. ജോജു ജോര്‍ജ് ചിത്രം 'പണി'യില്‍ അഭയ അഭിനയിച്ചിട്ടുണ്ട്.