Coolie: രജനികാന്ത് വാങ്ങിയത് 200 കോടി! ആമിർ ഖാൻ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ?
രജനികാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി നാളെയാണ് റിലീസ് ആവുക. ബോളിവുഡിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെയുള്ള സൂപ്പർ താരങ്ങളും കൂലിയുടെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലവും ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്. രജനികാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാല്‍ ആമിര്‍ ഖാന്റെ പ്രതിഫലത്തെ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിലെ അതിഥി വേഷത്തിനായി ആമിര്‍ ഖാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആമിര്‍ 20 കോടി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പാടെ തള്ളുകയാണ് അവര്‍. കഥ പോലും കേള്‍ക്കാതെയാണ് ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
'ആമിര്‍ ഖാന്‍ രജനികാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തോട് സ്‌നേഹവും ബഹുമാനവുമുണ്ട്. കൂലിയുടെ അണിയറപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അടുപ്പമുണ്ട്. കഥ പൂര്‍ണമായി കേള്‍ക്കാതെ തന്നെ ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ടീമിനോടുള്ള അടുപ്പത്തിന്റെ പേരിലാണ് അദ്ദേഹം ആ വേഷം ചെയ്തത്, അതിനായി അദ്ദേഹം പ്രതിഫലമൊന്നും വാങ്ങിയിട്ടില്ല', ആമിര്‍ ഖാന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.