Webdunia - Bharat's app for daily news and videos

Install App

അച്ഛന്‍ അവളെ കൊന്നു,ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു,അയാളെ താമസിപ്പിക്കുന്ന ജയിലില്‍കുട്ടിയുടെ ചിത്രം വെക്കണം, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കുറിപ്പ്

കെ ആര്‍ അനൂപ്
ശനി, 10 ജൂണ്‍ 2023 (10:51 IST)
ആറു വയസ്സുകാരിയായ മകളെ വെട്ടി കൊലപ്പെടുത്തിയ അച്ഛന്‍ ശ്രീമഹേഷിന് തക്ക ശിക്ഷ ലഭിക്കണമെന്ന് നടനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള.ജയിലില്‍ അയാളെ താമസിപ്പിക്കുന്ന മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍. അതിലും വലിയ ശിക്ഷ കിട്ടാനില്ലെന്നും അഭിലാഷ് പിള്ള സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
അഭിലാഷ് പിള്ളയുടെ വാക്കുകളിലേക്ക്
 
 പെണ്‍കുട്ടികള്‍ക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാല്‍ സഹിക്കാന്‍ പറ്റില്ല, ഉറപ്പിച്ചു പറയാന്‍ കാരണം എനിക്കും രണ്ട് പെണ്‍കുട്ടികളാണ്, ഇന്ന് കേട്ട ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛന്‍ സര്‍പ്രൈസ് തരാം എന്ന് പറഞ്ഞപ്പോള്‍ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛന്‍ കൈയില്‍ വെച്ച് തരാന്‍ പോകുന്ന സമ്മാനം ആയിരുന്നു. പിന്നില്‍ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവള്‍ക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല അച്ഛന്‍ അവളെ കൊന്നു എന്ന്... നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു Nb: ജയിലില്‍ അയാളെ താമസിപ്പിക്കുന്ന മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍ അതിലും വലിയ ശിക്ഷ കിട്ടാനില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments