Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി, ദുർഗന്ധം വരാതിരിക്കാൻ കുക്കറിൽ വേവിച്ചു: പങ്കാളി അറസ്റ്റിൽ

യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി, ദുർഗന്ധം വരാതിരിക്കാൻ കുക്കറിൽ വേവിച്ചു: പങ്കാളി അറസ്റ്റിൽ
, വ്യാഴം, 8 ജൂണ്‍ 2023 (14:49 IST)
മുംബൈയില്‍ 36കാരിയെ കൊന്ന് ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി കുക്കറില്‍ ഇട്ട വേവിച്ച കേസില്‍ ലിവ് ഇന്‍ പാര്‍ട്ണര്‍ അറസ്റ്റില്‍. മുംബൈയിലെ മിറാ റോഡിലാണ് സംഭവം നടന്നത്. കേസില്‍ 56കാരനായ മനോജ് സഹാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്. സരസ്വതി വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 7 വര്‍ഷമായി ഇവര്‍ ഗീതാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു.
 
അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റ് നമ്പര്‍ 704ല്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി ശ്രദ്ധിച്ച അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസിനെ കണ്ട് സഹാനി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കീഴ്‌പ്പെടുത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീട്ടില്‍ നിന്നും യുവതിയുടെ കാല് മാത്രമാണ് കണ്ടെത്താനായത്. ബാക്കി ഭാഗങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചതായി സഹാനി സമ്മതിച്ചു. പോലീസ് ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതേസമയം എങ്ങനെയാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതെന്നത് പോലീസ് വ്യക്തമാക്കിയിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു