Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവർ പ്രണയിക്കുകയോ വിവാഹം ചെയ്യുകയോ ചെയ്തോട്ടെ, നിങ്ങൾക്കെന്ത് കാര്യം: അഭിരാമി സുരേഷ്

abhirami suresh
, ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (17:07 IST)
സമൂഹമാധ്യമങ്ങളിലൂടെ താനും തൻ്റെ കുടുംബവും നേരിടുന്ന അതിക്രമത്തിനെതിരെ പ്രതികരണവുമായി നടിയും ഗായികയുമായ അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളിലൂറ്റെ അക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്നും കടുത്ത മാനസികപീഡനമാണ് താനും കുടുംബവും നേരിടുന്നതെന്നും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഭിരാമി പറഞ്ഞു.
 
വീഡിയോ വന്നതിന് പിന്നാലെ അധിക്ഷേപകരമായ കമൻ്റുകളാണ് തനിക്ക് വരുന്നതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റിൽ കമൻ്റുകളുടെ സ്ക്രീൻ ഷോട്ടുകളും താരം പങ്കുവെച്ചു. തൻ്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നതിന് മറ്റുള്ളവർക്ക് എന്ത് കാര്യമെന്നും അഭിരാമി ചോദിക്കുന്നു.
 
എൻ്റെയോ മറ്റുള്ളവരുടെയോ വീടിൻ്റെ അകത്ത് നടക്കുന്ന കാര്യവും അവരെന്ത് ചെയ്യണമെന്നുമുള്ള നിർദേശവും ശരിയല്ല.കൂടെ പഠിക്കുന്ന ആണ്‍കുട്ടിയുമായി വഴിയരികില്‍ നിന്നാല്‍ ഒന്നെങ്കില്‍ ചാട്ടവാറിന് അടി, അല്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍, അല്ലെങ്കില്‍ കല്യാണം. കൂട്ടുകാരുമായി സംസരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് നാട്ടിലെന്നും അഭിരാമി പറഞ്ഞു.
 
മറ്റൊരാളുടെ സ്വകാര്യജീവിതം നന്നാക്കി എടുക്കാന്‍ സോഷ്യല്‍ മീഡിയ ടൂള്‍സുമായി ഇറങ്ങി അസഭ്യം പറയാനും അതിനു ചുക്കാന്‍ പിടിക്കാനും ആരാണ് നിങ്ങൾക്ക് അധികാരം തന്നതെന്ന് ചോദിച്ചുകൊണ്ടാണ് അഭിരാമിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി,കയാദു ലോഹറിന്റെ പ്രായം എത്രയെന്ന് അറിയാമോ ? നടിയുടെ പുതിയ ചിത്രങ്ങള്‍