Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ഡെറിക്, അബ്രഹാമിന്റെ സന്തതികള്‍ മാസ് ട്രെയിലര്‍

മമ്മൂട്ടി ഡെറിക്, അബ്രഹാമിന്റെ സന്തതികള്‍ മാസ് ട്രെയിലര്‍
, ബുധന്‍, 6 ജൂണ്‍ 2018 (19:29 IST)
ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്റെ സംവിധായകനായ ഹനീഫിനൊപ്പം മമ്മൂട്ടി വീണ്ടും വരുന്നുവെന്ന വാര്‍ത്ത ആഘോഷത്തോടെയാണ് ഏവരും ഏറ്റെടുത്തത്.
 
കഴിഞ്ഞ തവണ സംവിധായകന്റെ കുപ്പായം ആയിരുന്നെങ്കില്‍ ഇത്തവണ തിരക്കഥാകൃത്തായിട്ടാണ്. ഒരു മമ്മൂട്ടി ചിത്രമോ ഹനീഫ് അദേനി ചിത്രമോ മാത്രമല്ല ‘അബ്രഹാമിന്റെ സന്തതികള്‍’. ചിത്രത്തിന്റെ പ്രതീക്ഷ സംവിധായകന്‍ ഷാജി പാടൂര്‍ ആണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍ – A Police Story’. 
 
22 വര്‍ഷത്തെ കാത്തിരിപ്പിനും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഷാജി ഒരു സിനിമ സംവിധാനം ചെയ്യാ‌മെന്ന് ഉറപ്പിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള അസോസിയേറ്റ് ഡയറക്ടറായിരുന്നു ആണ് ഷാജി. സംവിധായകര്‍ക്കും നടന്മാര്‍ക്കും ഏറെ ബഹുമാ‍നമുള്ള ഒരാള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് രൗദ്രത്തിന്‍റെ സെറ്റില്‍ വച്ച് മമ്മൂട്ടി ഷാജിയോട് ഒരു സിനിമ ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘അതെപ്പോള്‍ ആയാലും ഡേറ്റ് ഞാന്‍ നല്‍കിയിരിക്കും’ എന്നായിരുന്നു അന്ന് മമ്മൂട്ടിയുടെ വാക്ക്. 
 
അന്നുതൊട്ട് മമ്മൂട്ടിക്ക് പറ്റിയ, തന്റെ ആദ്യ സിനിമയുടെ കഥ അന്വേഷിക്കുകയാണ് ഷാജി പാടൂര്‍. നല്ല കിടിലന്‍ സിനിമയാകണമെന്ന ഒറ്റനിര്‍ബന്ധമേ ഷാജിക്ക് ഉണ്ടായിരുന്നുള്ളു. നൂറുകണക്കിന് തിരക്കഥ കേട്ടു, ഒന്നും ഇഷ്ടമായില്ല.
 
അവസാനം ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ ഹനീഫ് അദേനി താന്‍ അടുത്തതായി ചെയ്യാന്‍ പോവുന്ന സിനിമയുടെ കഥ ഷാജിയോട് സൂചിപ്പിച്ചു. കഥ ഒരുപാട് ഇഷ്ടപ്പെട്ട ഷാജി ‘ഈ കഥ എനിക്ക് തരുമോ? ഞാന്‍ സംവിധാനം ചെയ്തോളാം’ എന്ന് പറയുകയായിരുന്നു. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്. ശരിക്ക് പറഞ്ഞാല്‍ ചോദിച്ച് വാങ്ങിച്ച തിരക്കഥ. 
 
മമ്മൂട്ടി ഈ സിനിമയില്‍ പൊലീസ് വേഷമാണ് ചെയ്യുന്നത്. ഡെറിക് ഏബ്രഹാം എന്ന ചൂടന്‍ പൊലീസ്. കൂള്‍ പൊലീസല്ല. ഇന്‍സ്പെക്ടര്‍ ബല്‍‌റാമിനെപ്പോലെയൊക്കെ ചൂടന്‍. എന്നാല്‍ അയാളുടെയുള്ളിലും നന്‍‌മയുള്ള ഒരു മനസുണ്ടായിരുന്നു. ആ മനസ് തുറന്നുകാണിക്കുന്നതാണ് ‘യെരുശലേം നായകാ’ എന്ന ഗാനരംഗം. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു. മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരേന്ദ്രമോദിയായി പരേഷ് റാവല്‍, സംവിധായകന്‍ മലയാളി?