Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരഞ്ജീവിക്ക് വില്ലൻ അരവിന്ദ് സ്വാമി, ക്ലൈമാക്‌സിൽ ആക്ഷൻ പൊടിപൂരം !

ചിരഞ്ജീവിക്ക് വില്ലൻ അരവിന്ദ് സ്വാമി, ക്ലൈമാക്‌സിൽ ആക്ഷൻ പൊടിപൂരം !

കെ ആർ അനൂപ്

, ചൊവ്വ, 8 ഡിസം‌ബര്‍ 2020 (21:42 IST)
ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആചാര്യ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊരടാല ശിവയാണ്. ചിത്രത്തിൻറെ ക്ലൈമാക്സിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഒരു സാമൂഹ്യ സന്ദേശം നൽകുന്ന ക്ലൈമാക്സിൽ അടിപൊളി ആക്ഷൻ രംഗങ്ങൾ ഉണ്ടെന്നാണ് കേൾക്കുന്നത്. ചിരഞ്ജീവിയുടെ അഭിനയ മികവാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം.
 
വൻ സെറ്റാണ് ക്ലൈമാക്സിനു വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
 
വിവാഹശേഷം കാജൽ അഗർവാൾ ഷൂട്ടിംഗ് സംഘത്തിനൊപ്പം അടുത്തിടെയാണ് ചേർന്നത്. അരവിന്ദ് സ്വാമിയാണ് വില്ലനായി എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജ്വല്ലറി മോഷണക്കേസ്: അന്വേഷണവുമായി ആസിഫ് അലി യു പിയിൽ