Publish Date: Sat, 05 Dec 2020 (21:04 IST)
Updated Date: Sat, 05 Dec 2020 (21:05 IST)
വിവാഹ ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് കാജൽ അഗർവാൾ. ജ്യോതികയുടെ 'ജാക്ക്പോട്ട്' സംവിധാനം ചെയ്യ്ത കല്യാൺ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വിവാഹത്തിന് ശേഷം കാജൽ ഒപ്പുവച്ച ആദ്യ ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്.
നായികാ പ്രാധാന്യമുള്ള ഫാന്റസി ഹൊറർ കോമഡി ചിത്രമായിരിക്കുമിത്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉർവശി, സിമ്രാൻ, യോഗി ബാബു, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
അതേസമയം ചിരഞ്ജീവി നായകനായെത്തുന്ന ആചാര്യയുടെ തിരക്കിലാണ് കാജൽ. ഒക്ടോബർ 30ന് ആയിരുന്നു നടി വിവാഹിതയായത്.