Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശസ്ത്രക്രിയയ്ക്ക് ശേഷം അഭിനയിച്ചത് ദിലീപിനൊപ്പം, നടന്റെ കരുതലിനെ കുറിച്ച് അനുശ്രീ

Acting with Dileep after the surgery Anusree a Malayalam actress

കെ ആര്‍ അനൂപ്

, ബുധന്‍, 7 ഫെബ്രുവരി 2024 (15:03 IST)
ദിലീപും അനുശ്രീയും സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന ആളുകളാണ്.'ചന്ദ്രേട്ടന്‍ എവിടെയാ'എന്ന സിനിമയിലൂടെ ഇരുവരുടെയും സ്‌ക്രീന്‍ കോമ്പിനേഷന്‍ മലയാളികള്‍ കണ്ടതാണ്.
 
കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ ഒരു ഗാനരംഗത്ത് മാത്രമാണ് അനുശ്രീ വന്നു പോയത്. അതിലും ദിലീപിന്റെ ജോഡിയായി വേഷമിട്ടു. ലീല എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. ദിലീപ് എന്ന മനുഷ്യസ്‌നേഹിയെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ അനുശ്രീക്ക് ആവും.ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി.
 
സിനിമയില്‍ അഭിനയിക്കുമ്പോള്‍ അനുശ്രീക്ക് ഒരു ശസ്ത്രക്രിയ കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിന്റേതായ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു നടിക്ക്. ഭാരം എടുക്കുന്നതിന് പോലും പരിമിതി ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ അത് പ്രകടമാകാതിരിക്കാന്‍ പ്രത്യേകം അനുശ്രീ ശ്രദ്ധിച്ചു. സിനിമയില്‍ നാഡീജ്യോത്സ്യം നോക്കുന്ന സ്ഥലത്തു പോകുന്ന രംഗമുണ്ട്. നിലത്തിരുന്നു വേണം പ്രധാന താരങ്ങള്‍ അതില്‍ അഭിനയിക്കാന്‍. ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി. അപ്പോഴും ദിലീപ് അവിടെ ഇരുന്നു.അനുശ്രീയെ നിലത്തു നിന്നും പിടിച്ചെഴുന്നേല്പിച്ചത് ദിലീപായിരുന്നു.
 
ആ സ്‌നേഹം ഇന്നും തനിക്ക് ദിലീപുമായി ഉണ്ടെന്ന് അനുശ്രീ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.ദിലീപിന്റെ ഫോണ്‍ നമ്പര്‍ അനുശ്രീ ഇപ്പോഴും സേവ് ചെയ്തിട്ടുള്ളത് 'ചന്ദ്രേട്ടന്‍' എന്ന് തന്നെയാണ്. അനുശ്രീയെ ദിലീപ് വിളിക്കുന്നത് സിനിമയിലെ കഥാപാത്രമായ സുഷമയുടെ ചുരുക്ക പേരായ സുഷൂ എന്നാണ്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ശ്രുതിഹാസന്‍ സിനിമയോ? ലോകേഷിനൊപ്പമുള്ള ചിത്രത്തിന് പിന്നില്‍