Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

പ്രിയദര്‍ശന്‍ ഒരു വികാരമാണെന്ന് നടന്‍ അജു വര്‍ഗീസ്, കമന്റുമായി കല്യാണി പ്രിയദര്‍ശനും

പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 23 മാര്‍ച്ച് 2021 (11:16 IST)
എന്നും പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ കാണുവാന്‍ ഒരു പ്രത്യേക ഫീലാണ്. 40 വര്‍ഷത്തോളമായ സിനിമ ജീവിതത്തിനിടെ എത്രയോ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തി. കാറ്റിനേക്കാള്‍ വേഗത്തില്‍ സിനിമ മാറുന്നത് സസൂഷ്മം മനസ്സിലാക്കി എന്നും തന്റെ സ്വപ്നത്തിന് പിറകേ സഞ്ചരിച്ച കലാകാരനെ തേടി വീണ്ടും ദേശീയ പുരസ്‌കാരം എത്തിയതിന്റെ സന്തോഷത്തിലാണ് ചലച്ചിത്രമേഖലയിലെ പ്രമുഖര്‍. അക്കൂട്ടത്തില്‍ പ്രിയദര്‍ശന്റെ ആരാധകനും നടനുമായ അജു വര്‍ഗീസ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
 
'അന്നും ഇന്നും എന്നും'- രചന സംവിധാനം പ്രിയദര്‍ശന്‍ എന്ന് എഴുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് അജു വര്‍ഗീസ് കുറിച്ചു. ഒപ്പം ഇതൊരു വികാരമാണ് എന്ന ഹാഷ്ടാഗിലാണ് നടന്റെ പോസ്റ്റ്. ഇത് കണ്ടയുടന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി തന്റെ സ്‌നേഹം കമന്റിലൂടെ അറിയിച്ചു.
 
മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്‌പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രില്ലടിപ്പിക്കാന്‍ അര്‍ജുനും സംയുക്തയും ഷൈനും, വൂള്‍ഫ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി മഞ്ജു വാര്യര്‍