Publish Date: Sat, 06 Mar 2021 (12:22 IST)
Updated Date: Sat, 06 Mar 2021 (12:26 IST)
സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സുനാമി'. ലാലും ലാല്‍ ജൂനിയര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ചില്‍ 11ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അജു വര്‍ഗീസ് അറിയിച്ചു. തിയേറ്റര്‍ റിലീസ് തന്നെയാണ്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ബാലു വര്‍ഗീസ്, മുകേഷ്, അജു വര്‍ഗീസ്, ഇന്നസെന്റ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നസെന്റ് സുനാമിയുടെ കഥ ദിലീപിനോട് ഫോണില്‍ പറയുന്ന രീതിയിലാണ് രസകരമായ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആരും കാണാതെ കഥയൊന്നുമല്ല കണ്ട കഥയാണ് ഇതെന്ന് ടീസറിലൂടെ ഇന്നസെന്റ് പറയുന്നത്.അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പാണ്ട ഡാഡ് പ്രൊഡക്ഷന്റെ ബാനറില്‍ അലന്‍ ആന്റണി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.