Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ ആൻസൻ പോൾ വിവാഹിതനായി; വീഡിയോ

തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു.

Anson Paul

നിഹാരിക കെ.എസ്

, വ്യാഴം, 8 മെയ് 2025 (09:13 IST)
നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ലളിതമായി ആഘോഷിച്ചതിൽ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.
 
ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം നടൻ ചെയ്തിരുന്നു. 2013ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൺ സിനിമാഭിനയരംഗത്തേയ്‌ക്കെത്തുന്നത്. 2015ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Frenemies (@_frenemiesinsta)

2016ൽ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി. ബ്രെയ്ൻ ട്യൂമറിനോട് പൊരുതി, മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ആൻസൻ പോൾ. സർജറി കഴിഞ്ഞ് ഒമ്പത് മാസത്തോളം ബെഡ് റെസ്റ്റിലായിരുന്ന നടൻ വീണ്ടും സിനിമയിലേക്ക് എത്തുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: തകര്‍ന്നു തരിപ്പണമായി നില്‍ക്കുന്ന മമ്മൂട്ടിയെ നോക്കി ആ വാര്‍ത്ത എത്തി; നായര്‍സാബ് സെറ്റില്‍വെച്ച് കരഞ്ഞു