വിരാട് കോലി കയ്യബദ്ധത്തില്‍ ലൈക്ക് ചെയ്തതിന്റെ പേരില്‍ നേട്ടം കൊയ്ത് ബോളിവുഡ് താരം അവ്‌നീത് കൗര്‍. ഭാര്യയും നടിയുമായ അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ കോലി അവ്‌നീത് കൗറിന്റെ ഗ്ലാമര്‍ ചിത്രത്തിന് ലൈക്കടിച്ചതോടെയായിരുന്നു സംഭവം ചര്‍ച്ചയായി മാറിയത്. ആരാധകര്‍ ഇത് വലിയ ചര്‍ച്ചയാക്കി മാറ്റിയതോടെ തന്റെ ഫീഡ് ക്ലിയര്‍ ചെയ്യുന്ന സമയത്ത് അല്‍ഗോരിതത്തില്‍ വന്ന പിഴവാകാം അങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് കോലി വ്യക്തമാക്കിയിരുന്നു.
ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാതോടെയാണ് അവ്‌നീത് കൗറിന്റെ ബ്രാന്‍ഡ് വാല്യൂവും കുത്തനെ ഉയര്‍ന്നത്. വിരാട് കോലിയുടെ ഒരൊറ്റ ലൈക്കോടെ കഴിഞ്ഞ 2 ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്‌സാണ് നടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്. സംഭവത്തിന് ശേഷം യുവനടിക്ക് 12 പുതിയ ബ്രാന്‍ഡുകളുടെ പരസ്യകരാര്‍ ലഭിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആവശ്യക്കാരേറിയതോടെ ഇന്‍സ്റ്റയിലെ ബ്രാന്‍ഡ് പ്രൊമോഷന് വാങ്ങുന്ന തുകയും നടി വര്‍ധിപ്പിച്ചിട്ടുണ്ട്.