Select Your Language

Notifications

webdunia
webdunia
webdunia
webdunia

വസ്‌ത്രധാരണത്തെ പറ്റിയുള്ള തുറന്നുപറച്ചിലുകൾ നടത്തുമ്പോൾ ഓർക്കുക, നമ്മുടെ മക്കൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്: ബാല

വസ്‌ത്രധാരണത്തെ പറ്റിയുള്ള തുറന്നുപറച്ചിലുകൾ നടത്തുമ്പോൾ ഓർക്കുക, നമ്മുടെ മക്കൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്: ബാല
, ശനി, 31 ഒക്‌ടോബര്‍ 2020 (14:39 IST)
തങ്ങളുടെ വസ്‌ത്രധാരണത്തെ പറ്റി തുറന്നുപറച്ചിലുകൾ നടത്തുമ്പോൾ മക്കളെ കൂടി ഓർക്കണമെന്ന് നടൻ ബാല. പുതിയതായി തുടങ്ങിയ തന്റെ യൂ ട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ ജനറൽ സെക്രട്ടറി  കൂടിയായ നടൻ ഇടവേള ബാബുവിന്റെ കൂടെ ബാല നടത്തിയ ഇന്റർവ്യൂവിലാണ് ബാല മനസ്സ് തുറന്നത്.
 
തങ്ങളുടെ വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകൾ നടത്തുമ്പോൾ  മക്കളെക്കൂടി ഓർക്കുക. ഒരു മരണവീട്ടിൽ പോകുമ്പോൾ അവിടത്തെ ചുറ്റുപാട്,മറ്റുള്ളവരുടെ മാനസിക നില എന്നിവയെല്ലാം കണക്കിലെടുത്തല്ലെ വസ്‌ത്രം ധരിക്കുന്നത്. ചിലർ മീഡിയയിൽ കയറി നിന്ന് ഞാൻ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും, കാണേണ്ടവർ കാണൂ, അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ നമ്മുടെ മക്കൾ നമ്മളെയാണ് കണ്ടു പഠിക്കുന്നത് എന്നോർക്കണം. 
 
നമ്മുടെ കുട്ടികൾ മാത്രമല്ല, പുറത്തിരിക്കുന്ന അയൽക്കാരും സുഹൃത്തുക്കളും എല്ലാം ശ്രദ്ധിക്കും. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നവർക്ക് ഉത്തരവാദിത്തവും കൂടുതലാണ്.സംസാരിക്കുന്ന വാക്കുകൾ സൂക്ഷിച്ചു വേണം, ചെയ്യുന്നത് ശരിയായി ചെയ്യണം, എല്ലാത്തിനോടും ഒരു ബഹുമാനം വേണം.സ്ത്രീകളെ, പ്രത്യേകിച്ച് തന്റെ അമ്മ, സഹോദരി എന്നിവരെ താൻ ഒട്ടേറെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ബാല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകൾ എന്ന് ജോലി ചെയ്‌ത് തുടങ്ങിയോ അന്ന് മുതൽ മീ ടൂ പ്രശ്‌നങ്ങളും ഉയർന്നു, സ്ത്രീകളെ അധിക്ഷേപിച്ച് മുകേഷ് ഖന്ന