ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം'. നിവിൻ പോളി നായകനായി എത്തുന്ന ഈ സിനിമ ഒരു കുടുംബ ചിത്രമായിരിക്കും. നായികയായി എത്തുന്നത് ഗ്രേസ് ആൻറണി ആണ്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോലെ തന്നെ ഈ ചിത്രവും സാധാരണക്കാരെയും അവരുടെ ജീവിതത്തെയും കുറിച്ചാണ്. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കുതെന്ന് രതീഷ് പറഞ്ഞു. ആക്ഷേപഹാസ്യവുമുള്ള ഒരു കുടുംബ ചിത്രമാണിത്. ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ എറണാകുളം ആണ്.
രാജീവ് രവിയുടെ തുറമുഖവും ലിജു കൃഷ്ണയുടെ പടവെട്ടുമാണ് നിവിന്‍റേതായി പുറത്തുവരാനിരിക്കുന്ന സിനിമകള്‍.