Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ ബാലയ്‌ക്കെതിരെ പോലീസ് കേസ്

Actor Bala YouTube actor Bala issue actor Bala police case actor Bala news actor Bala political bala Santosh

കെ ആര്‍ അനൂപ്

, ശനി, 5 ഓഗസ്റ്റ് 2023 (08:16 IST)
നടന്‍ ബാലയ്‌ക്കെതിരെ പോലീസ് കേസ്. ചെകുത്താന്‍ എന്ന പേരില്‍ യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്ന യൂട്യൂബര്‍ അജു അലക്‌സിന്റെ വീട്ടില്‍ കയറി നടന്‍ ഭീഷണിപ്പെടുത്തി എന്നതാണ് പരാതി.  
 
യൂട്യൂബറുടെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാരന്‍. 
ബാലയ്‌ക്കെതിരെ അജു അലക്‌സ് നേരത്തെ വീഡിയോ ചെയ്തതിനുള്ള വിരോധമാണ് പ്രവര്‍ത്തിക്കുക കാരണമെന്ന് കാരണമെന്നാണ് എഫ്‌ഐആര്‍. 
രണ്ട് ഗുണ്ടകളും ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയും കൂടെ കൂട്ടിയാണ് തന്റെ റൂമിലേക്ക് വന്നതെന്നും അജു പറഞ്ഞു.
ആ സമയത്ത് താന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന തന്റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി തന്നെ കൊല്ലും എന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നു എന്നും അജു പറഞ്ഞു.  
 
ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷവര്‍ക്കിയെ കൂട്ടിക്കൂട്ടിയത് വഴി കാണിച്ചു കൊടുക്കുവാന്‍ ആണെന്നും സന്തോഷിന്റെ ഫോണില്‍ നിന്നാണ് തന്നെ വിളിച്ചതെന്നും അജു പറഞ്ഞു. സന്തോഷ് ഇപ്പോഴും അവരുടെ കൈയില്‍ ആണെന്ന് തോന്നുന്നു.ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഒരു ട്രോള്‍ വീഡിയോയും ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നതെന്ന് അജു പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് പൊളിച്ചു! മാസ് ലുക്കില്‍ ഗായത്രി സുരേഷ്, ചിത്രങ്ങള്‍ കണ്ടില്ലേ ?