Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഇങ്ങനെയാണ് ഫേസ്ബുക്ക് അമ്മാവന്മാരുടെ ഡിപി, പരിഹാസവുമായി എസ്തര്‍: നടിയെ വിമര്‍ശിച്ച് കമന്റുകള്‍

Esther anil
, വ്യാഴം, 3 ഓഗസ്റ്റ് 2023 (12:36 IST)
ദൃശ്യം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയില്‍ അഭിനയിച്ച താരം ദൃശ്യത്തിന്റെ തമിഴ് റിമേയ്ക്കിലും അതേ കഥാപാത്രമായാണെത്തിയത്. ദൃശ്യത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമകളില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം.താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
 
ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും( നല്ല ഭാഗങ്ങള്‍ മാത്രം) എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.ആഗാരത്തിന്റെയും മറ്റും ക്ലോസപ്പ് ഫോട്ടോയും ബ്ലര്‍ ആയുള്ള ചിത്രങ്ങളുമാണ് താരം പങ്കുവെച്ചത്. ചിത്രങ്ങള്‍ പങ്കുവെച്ചതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. കുട്ടി വിചാരിച്ച പോലെ അത്ര ഫണ്ണായി തോന്നിയില്ലെന്നും മറ്റുള്ളവരെ കളിയാക്കാന്‍ മാത്രമായി ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ആദ്യമായി ഓണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സെല്‍ഫി എടുക്കാന്‍ അറിയില്ലായിരിക്കുമെന്നും നാളെ വയസ്സാകുമ്പോള്‍ അന്നത്തെ ടെക്‌നോളജിക്ക് മുന്‍പില്‍ താരം അമ്മായി ആകുമ്പോള്‍ ഇതെല്ലാം മനസിലാകുമെന്നും വിമര്‍ശകര്‍ കമന്റുകളായി പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ കാലത്തിനൊപ്പം മാറാന്‍ നവ്യ നായര്‍, പുതിയ ചിത്രങ്ങള്‍ അതിനുള്ള സൂചനയോ ?