'സഹപ്രവര്‍ത്തകര്‍ മരിച്ചു': അഹമ്മദാബാദില്‍ നിന്നും എലിസബത്ത്, ആശ്വാസവാക്കുകളുമായി ബാല

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (18:25 IST)
മുന്‍ഭാര്യ എലിസബത്ത് ഉദയന് ആശ്വാസവാക്കുകളുമായി നടന്‍ ബാല. അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തോടൊപ്പം സജീവമായി ഇടപെടുന്ന എലിസബത്തിന് സോഷ്യല്‍ മീഡിയയിലൂടെയാണ് ബാല പിന്തുണ അറിയിച്ചത്.
 
'അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ഉണ്ടായ വലിയ നഷ്ടത്തില്‍ അഗാധമായ അനുശോചനം അറിയിക്കുന്നു. ദൈവം എല്ലാവര്‍ക്കുമൊപ്പം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങളെ ടിവിയില്‍ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടര്‍. എന്റെ എല്ലാ പ്രാര്‍ഥനയും', എന്നാണ് ബാല ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
 
അതേസമയം, എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. സ്വന്തം ജീവന്‍ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള ദുഃഖത്തിലാണ് താനെന്ന് എലിസബത്ത് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
 
”ഞാന്‍ സുരക്ഷിതയാണ്. ഒരുപാട് ആളുകള്‍, എന്റെ സഹപ്രവര്‍ത്തകര്‍, ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഒരുപാട് പേര്‍ മിസ്സിങ് ആണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയില്‍ ഉള്ള എല്ലാ ആളുകള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണം” എന്ന് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments