Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പെണ്ണിന് ആണിനെ നശിപ്പിക്കാൻ പറ്റും, ഇനി കൊടുക്കാൻ ഒന്നുമില്ല, ഒരു വളയും മോതിരവും മാത്രം': ബാലയുടെ ഒളിയമ്പ് അമൃതയ്ക്ക് നേരെ?

ആരോപണങ്ങൾ ഉയർത്തി അമൃത ബാലയ്‌ക്കെതിരെ രംഗത്ത് വരികയും കേസും അക്കാര്യങ്ങളുമായി ഒടുവിൽ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തിരുന്നു.

Bala

നിഹാരിക കെ.എസ്

, വെള്ളി, 13 ജൂണ്‍ 2025 (10:08 IST)
നടൻ ബാലയുടെ വിവാഹ ജീവിതം എക്കാലത്തും വിവാദമായിട്ടുണ്ട്. ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യഭാര്യ. ഗുരുതര ആരോപണങ്ങൾ ഉയർത്തി അമൃത ബാലയ്‌ക്കെതിരെ രംഗത്ത് വരികയും കേസും അക്കാര്യങ്ങളുമായി ഒടുവിൽ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തിരുന്നു. നിലവിൽ കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഡിവോഴ്സ് സംബന്ധിച്ച കൂടുതൽ വിഷയങ്ങളിലേക്ക് ഇരുവരും കടന്നിട്ടില്ല.
 
എന്നാൽ കഴിഞ്ഞ ദിവസം ബാല നടത്തിയ ചില പരാമർശങ്ങൾ അമൃതയ്ക്ക് നേരെയുളള ഒളിയമ്പാണോ എന്നാണ് സംശയം ഉയരുന്നത്. പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ പ്രമേയമാക്കിയ ആഭ്യന്തര കുറ്റവാളി എന്ന സിനിമയെ കുറിച്ച് ബാല നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സിനിമയിലുണ്ടെന്ന് ബാല പറയുന്നു. ആസിഫ് അലി നായകനായ ചിത്രം കണ്ടശേഷമായിരുന്നു ബാലയുടെ പ്രതികരണം.
 
'ഈ സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കാണാൻ വന്നത്. സിനിമയിലെ ഒരുപാട് കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഉളളതാണ്. അതിലെ ഒരു ഭാഗമാണ് കാണിച്ചിരിക്കുന്നത്. ഈ സിനിമയിൽ തനിക്ക് കണ്ണ് നിറഞ്ഞ ഒരു സീൻ ഉണ്ട്, അത് തന്റെ ജീവിതത്തിൽ ഉണ്ടായതാണ്. അതേക്കുറിച്ച് പറഞ്ഞാൽ കേസാകും. ഈ സിനിമയിൽ ആസിഫ് അലിയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്, നിലവിൽ എത്ര കേസുണ്ട് എന്ന്. താൻ എന്തെങ്കിലും പറഞ്ഞാൽ തന്റെ പേരിൽ ഒരു കേസ് കൂടിയാവും. വക്കീലുമൊത്താണ് സിനിമ കാണാൻ വന്നത്. നമ്മുടെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ സിനിമയിൽ കാണുമ്പോൾ ഭയങ്കര ഫീൽ ആകും. കണ്ണ് നിറഞ്ഞുവെങ്കിലും നിയന്ത്രിച്ചുവെന്നും ബാല പറഞ്ഞു.
 
ഒരു ആണിനെതിരെ കേസ് കൊടുക്കുമ്പോൾ അവന് സാമ്പത്തികമോ കുടുംബത്തിന്റെ പിന്തുണയോ ഇല്ലെങ്കിൽ തകർന്ന് പോകും. അവന്റെ ജോലി, പ്രായം, സുഹൃത്തുക്കൾ, ബന്ധങ്ങൾ എല്ലാം പോലും. സമൂഹത്തിൽ വില്ലനായി മാറും. നാല് പേരുടെ മുഖത്ത് പോലും നോക്കാൻ പറ്റാത്ത അവസ്ഥയാകും. ഓപോസിറ്റ് സൈഡിൽ മാസാമാസം നല്ല പൈസ കിട്ടും. നല്ല വക്കീൽ ഉണ്ടെങ്കിൽ മാക്‌സിമം സ്വത്ത് എടുത്ത് കൊണ്ട് പോകാൻ പറ്റും. പെണ്ണ് വിചാരിച്ചാൽ ആണിനെ നശിപ്പിക്കാൻ പറ്റും.
 
ഇന്നത്തെ ജനറേഷനിൽ പലർക്കും വിവാഹം കഴിക്കാൻ പേടിയാണ്. ഡിവോഴ്‌സ് ആകുമോ എന്നുളള ഭയമാണ്. നല്ല പെണ്ണിനെ തേടി കണ്ട് പിടിച്ച് കെട്ടണം. തനിക്ക് നല്ല പെണ്ണിനെ കിട്ടിയിട്ട് കുറേ വർഷങ്ങൾ കഴിഞ്ഞാണ് മനസ്സിലായത് ഈ പൊട്ടന്. നല്ല പെണ്ണിനെ കിട്ടുമ്പോൾ ജീവൻ മാത്രമല്ല, സ്വത്ത് കൂടി എഴുതി കൊടുക്കാം. സ്ത്രീക്കും പുരുഷനും തുല്യമായ അവകാശം വേണം. ഏത് നിയമമോ ദൈവമോ മതമോ ആയാലും അച്ഛനെയും മക്കളേയും പിരിക്കാൻ പാടില്ല. അതിനുളള അവകാശം ആർക്കും ഇല്ല. ഒരു അച്ഛൻ മാത്രമല്ല തകർന്ന് പോകുന്നത്, ഒരു കുടുംബവും ആ വംശവും തന്നെ തകർന്ന് പോകും, ബാല പറയുന്നു. 
 
നിയമത്തിൽ സത്രീക്കും പുരുഷനും തുല്യാവകാശം ഇല്ല. ആണിന് തുല്യാവകാശം ഇല്ല. പെണ്ണിനാണ് അവകാശം കൂടുതൽ. നിലവിൽ നടക്കുന്ന കാര്യമാണ് ഈ സിനിമയിൽ പറയുന്നത്. ഇത്തരമൊരു സ്‌ക്രിപ്റ്റ് എടുത്ത് അഭിനയിക്കാൻ ധൈര്യം വേണം. സെക്കൻഡ് പാർട്ട് ഉണ്ടെങ്കിൽ താൻ അഭിനയിക്കാം. സ്വത്ത് എഴുതി വാങ്ങിയതിനെ കുറിച്ച് ചോദിച്ചാൽ, ഇനി അങ്ങോട്ട് കൊടുക്കാൻ തന്റെ കയ്യിൽ ഒന്നും ഇല്ല. ഒരു വളയും കുറച്ച് മോതിരങ്ങളുമേ ഉളളൂ, ബാല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിൻസി അലോഷ്യസിനെ സിനിമയിൽ നിന്നും വിലക്കിയോ?