Select Your Language

Notifications

webdunia
webdunia
webdunia
webdunia

Satish Kaushik: നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

സതീഷ് കൗശികിന്റെ സുഹൃത്തും നടനുമായ അനുപം ഖേര്‍ ആണ് താരത്തിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു

Actor Director Satish Kaushik Passes Away
, വ്യാഴം, 9 മാര്‍ച്ച് 2023 (08:47 IST)
Satish Kaushik: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. സതീഷ് കൗശികിന്റെ സുഹൃത്തും നടനുമായ അനുപം ഖേര്‍ ആണ് താരത്തിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 
 
1965 ഏപ്രില്‍ 13 ന് ഹരിയാനയിലായിരുന്നു സതീഷ് കൗശികിന്റെ ജനനം. നാടക രംഗത്തുനിന്നാണ് സതീഷ് കുമാര്‍ സിനിമയിലേക്ക് എത്തിയത്. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, ഹാസ്യനടന്‍ എന്നീ നിലകളിലെല്ലാം ബോളിവുഡില്‍ തിളങ്ങാന്‍ താരത്തിനു സാധിച്ചു. 
 
മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന, ബ്രിക്ക് ലെയ്ന്‍, രാം ലഖന്‍, സാജന്‍ ചലെ സസുരാല്‍ എന്നിവയാണ് സതീഷ് കൗശികിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിപ്പ് അവസാന നാളുകളിലേക്ക്, 'തുറമുഖം' തിയേറ്ററുകളില്‍ എത്താന്‍ ഇനി രണ്ടു ദിവസം കൂടി