അവരുടെ സമാധാനം നശിപ്പിക്കരുത്, ആ നിഷ്‌കളങ്കത ഇല്ലാതാക്കരുത്: ലക്ഷദ്വീപിനായി ഗീതു മോഹൻദാസും

Webdunia
തിങ്കള്‍, 24 മെയ് 2021 (15:21 IST)
ലക്ഷദ്വീപിനായി ശബ്‌ദമുയർത്തി നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. ദ്വീപിൽ അധികാരമേറ്റെടുത്ത പുതിയ അഡ്‌മിനി‌സ്ട്രേറ്റർക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേർന്നിരിക്കുകയാണ് ഗീതു. നിയമപരിഷ്കരണം എന്ന പേരിൽ ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാനം നശിപ്പിക്കരുതെന്ന് ഗീതു മോഹൻദാസ് ഫേസ്‌ബുക്കിൽ കുറിച്ചു. ഗീതു മോഹൻ‌ദാസ് സംവിധാനം ചെയ്‌ത മൂത്തോൻ ഒരുങ്ങിയത് ലക്ഷദ്വീപ് പശ്ചാത്തലമാക്കിയായിരുന്നു.
 
ഗീതു മോഹൻദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
 
മൂത്തോൻ എന്ന എന്റെ ചിത്രം ലക്ഷദ്വീപിലാണ് ചിത്രീകരിച്ചത്. ജീവിതത്തിൽ ഞാൻ കണ്ടതിൽ ഏറ്റവും മാജിക്കലായ സ്ഥലം. നിഷ്‌കളങ്കരായ ആളുകളും. അവരുടെ ആശയറ്റ കരച്ചിൽ കപടതകളില്ലാത്തതാണ്. നമ്മുടെ സ്വരങ്ങൾ അവർക്കായി ഉയർത്തുകയല്ലാതെ മറ്റൊന്നും ഇപ്പോൾ ചെയ്യാൻ കഴിയില്ല. ദയവായി അവരുടെ സമാധാനം നശിപ്പിക്കരുത്. അവരുടെ ആവാസവ്യവസ്ഥ തകർക്കരുത്. അവരുടെ നിഷ്‌‌ക‌ള‌ങ്കത ഇല്ലാതാക്കരുത്. ഇത് ശരിയായ കാതുകളിൽ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സേവ് ലക്ഷദ്വീപ്, ഐ സ്റ്റാൻഡ് വിത്ത് ലക്ഷദ്വീപ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments