Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷദ്വീപുക്കാരുടെ ശബ്ദമായി പൃഥ്വിരാജ്,സേവ് ലക്ഷദ്വീപ് ക്യാംപെയിന് പുതിയ ഊര്‍ജ്ജം

ലക്ഷദ്വീപുക്കാരുടെ ശബ്ദമായി പൃഥ്വിരാജ്,സേവ് ലക്ഷദ്വീപ് ക്യാംപെയിന് പുതിയ ഊര്‍ജ്ജം

കെ ആര്‍ അനൂപ്

, തിങ്കള്‍, 24 മെയ് 2021 (14:08 IST)
സേവ് ലക്ഷദ്വീപ് ക്യാംപെയിന് പുതിയ ഊര്‍ജ്ജം കൈ വരുകയാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.ലക്ഷദ്വീപുകാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തതാണോ വികസനമെന്നാണ് നടന്‍ ചോദിക്കുന്നത്.തന്റെ കുട്ടിക്കാലത്തും സിനിമ ജീവിതത്തിലും ലക്ഷദ്വീപ് സമ്മാനിച്ച ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു.
 
പൃഥ്വിരാജിന്റെ വാക്കുകളിലേക്ക് 
 
 
'ലക്ഷദ്വീപ്, ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു സ്‌കൂള്‍ ഉല്ലാസയാത്രയാണ് ഈ മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മകള്‍. പച്ചയും നീലയും ഇടകലരുന്ന കടലും, സ്ഫടികം പോലെ വ്യക്തമായ തടാകങ്ങളും എന്നെ വിസ്മയിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം, സച്ചിയുടെ അനാര്‍ക്കലി ചിത്രീകരണത്തിനായി ലക്ഷദ്വീപിലേക്ക് പോയി.ഞാന്‍ കവരത്തിയില്‍ 2 മാസം ചെലവഴിച്ചു, രണ്ട് വര്‍ഷം മുമ്പ് ഞാന്‍ വീണ്ടും അവിടേക്ക് പോയി, ഞാന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സുകള്‍ ചിത്രീകരിച്ചു.
ലക്ഷദ്വീപിലെ അത്ഭുതകരവും ഊഷ്മളവുമായ ഹൃദയമുള്ള ആളുകള്‍ക്ക് ഇല്ലെങ്കില്‍ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളില്‍ നിന്ന് എനിക്കറിയാത്തതും അറിയാവുന്നതുമായ ആളുകളില്‍ നിന്ന് എനിക്ക് നിരാശാജനകമായ സന്ദേശങ്ങള്‍ ലഭിക്കുന്നു, അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
 
ലക്ഷദ്വീപിനെ കുറിച്ച് ഒരു ലേഖനമെഴുതാനോ, എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ 'പരിഷ്‌കാരങ്ങള്‍' തികച്ചും വിചിത്രമാവുന്നു എന്നു കുറിക്കാനോ ഞാനുദ്ദേശിക്കുന്നില്ല. അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതെല്ലാം ഇപ്പോള്‍ വളരെ എളുപ്പത്തില്‍ തന്നെ ഓണ്‍ലൈനില്‍ ലഭ്യമാണ്.
 
എനിക്കറിയാവുന്ന കാര്യമെന്തെന്നാല്‍, അവിടെ സംഭവിക്കുന്ന കാര്യങ്ങളില്‍ അവിടുള്ള ആരും സന്തോഷവാന്മാരല്ല. എന്നോട് സംസാരിച്ചവരാരും സന്തുഷ്ടല്ല. പുതിയ നിയമമോ നിയമ പരിഷ്‌കരണമോ ഭേദഗതിയോ എന്തുമാവട്ടെ, അവയൊന്നും ആ പ്രദേശങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ സൃഷ്ടിക്കുന്ന ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു?  
 
ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ, ഏറെ സങ്കീര്‍ണ്ണമായ ദ്വീപിന്റെ ആവാസവ്യവസ്ഥയ്ക്ക്, അതിന്റെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയുയര്‍ത്തുന്നത് എങ്ങനെ സുസ്ഥിരമായ വികസനത്തിന് വഴിയൊരുക്കും?
 
നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്. അതിലേറെ വിശ്വാസം ജനങ്ങളിലും. അധികാരികളുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോള്‍, അതോറിറ്റിയുടെ ചെയ്തികളെ കുറിച്ച് പോസ്റ്റുകളിലൂടെയും അല്ലാതേയും അവര്‍ അത് ലോകത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരികയാണ്, അവര്‍ക്ക് അതല്ലാതെ മറ്റൊരു വഴിയില്ല.അതിനാല്‍, ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്, അതിലും മനോഹരമായ ആളുകള്‍ അവിടെ താമസിക്കുന്നു'- പൃഥ്വിരാജ് കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗണ്‍ കാലം കൃഷിക്കായി സമയം മാറ്റി വെച്ച് സുഹാസിനി, വീഡിയോ ശ്രദ്ധ നേടുന്നു