Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കേട്ടറിഞ്ഞതിലും ഭീകരനാണ് കൊവിഡ്, ഇപ്പോൾ ഏറ്റവും വെറുക്കുന്നത് ഭക്ഷണമാണ്: കൊവിഡ് അനുഭവം വിവരിച്ച് ആർഎസ് വിമൽ

ഈ കേട്ടറിഞ്ഞതിലും ഭീകരനാണ് കൊവിഡ്, ഇപ്പോൾ ഏറ്റവും വെറുക്കുന്നത് ഭക്ഷണമാണ്: കൊവിഡ് അനുഭവം വിവരിച്ച് ആർഎസ് വിമൽ
, ഞായര്‍, 9 മെയ് 2021 (11:34 IST)
കൊവിഡിനെ പറ്റി കേട്ടറിഞ്ഞതെല്ലാം ഒന്നുമല്ലെന്ന് ബോധ്യമായ ദിവസങ്ങളാണ് കടന്നുപോയതെന്ന് സംവിധായകൻ ആർഎസ് വിമൽ,കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് കൊവിഡുമായുള്ള തന്റെ യുദ്ധത്തെ പറ്റിയുള്ള അനുഭവം പങ്കുവെച്ചത്.
 
ആർഎസ് വിമലിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
 
ഇന്ന് നെഗറ്റീവ് ആയി.കഴിഞ്ഞ രണ്ടാഴ്ച. കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന്  ബോധ്യപ്പെട്ട ദിനരാത്രങ്ങൾ. മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം. ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്. അതാണ് കോവിഡ്.
 
ഭാര്യക്കാണ് ആദ്യം വന്നത്. പിന്നീട് എനിക്കും.  നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം  വിനോദ്. ജിതേൻ ചികിത്സിച്ച ഡോക്ടർ. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാർക്കും വളരെ വളരെ നന്ദി
 
ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകൾ  കൂടിവരുന്നു. ഹോസ്പിറ്റൽ സ്റ്റാഫുകൾ നെട്ടോട്ടമൊടുന്നു. ജോജോയെ വിളിക്കുമ്പോൾ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു. ദുരന്തങ്ങളുടെ വാർത്തകൾ അറിയിക്കാതെ മനപ്പൂർവം ശ്രമിക്കുന്നു.
 
രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു 
ജാഗ്രത. അല്ലാതെ മറ്റൊന്നില്ല.
ആർ എസ് വിമൽ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണ്‍: യാത്ര ചെയ്യാന്‍ ആംബുലന്‍സ് ഉപയോഗിച്ച് ബിഗ് ബോസ് താരം, ഒടുവില്‍ പിടിയില്‍