Publish Date: Sat, 11 Feb 2023 (15:04 IST)
Updated Date: Sat, 11 Feb 2023 (15:06 IST)
സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂര്‍ണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കണമെന്ന് എം എ യൂസഫലിയോട് അഭ്യര്‍ത്ഥിച്ച് ഹരീഷ് പേരടി. തൃശ്ശൂരില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര നാടക മേളയില്‍ ടിക്കറ്റ് എടുത്ത് നാടകം കാണാന്‍ എത്തുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അദ്ദേഹത്തോട് നടന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തെന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകള്‍:
''പ്രിയപ്പെട്ട M.A.യുസഫലി സാര്‍.. തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയില്‍ ടിക്കറ്റെടുത്ത് നാടകം കാണാന്‍ നില്‍ക്കുന്നവരാണ് ഈ ജനക്കൂട്ടം.. താങ്കളുടെ ലുലുവില്‍ ഒരു തിയ്യറ്റര്‍ നാടകത്തിനായി തുറന്നിട്ടാല്‍ കുടുംബസമേതം ജനങ്ങള്‍ ടിക്കറ്റെടുത്ത് നാടകം കാണാന്‍ വരും... സര്‍ക്കാര്‍ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു... ഇനിയും നാണം കെടാന്‍ വയ്യാ.. അതുകൊണ്ട് പറയുകയാണ്.. സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂര്‍ണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കു... ഇത് ലാഭത്തോടൊപ്പം നല്ല കലക്കുള്ള വേദിയൊരുക്കലുമാവും... പരിഗണിക്കുക''- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.