Webdunia - Bharat's app for daily news and videos

Install App

നടന്‍ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി; സ്വകാര്യതയെ മാനിക്കണമെന്ന് നടന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (17:05 IST)
jayam ravi
നടന്‍  ജയം രവിയും ആര്‍തിയും വിവാഹമോചിതരായി. ജയം രവി തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. 2009ലായിരുന്നു ഇരുവരുടെയും വിവാഹം. 15 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് അവസാനം ഇടുകയാണിപ്പോള്‍. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. ഇത് പെട്ടെന്ന് എടുത്ത തീരുമാനം അല്ലെന്നും ഒരുപാട് ആലോചിച്ചതിനുശേഷമാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്നും ജയം രവി കുറിച്ചു. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് ഇതൊന്നും വ്യക്തിപരമായ കാര്യങ്ങളാണ് ഇതിന് പിന്നിലെന്നും കുറിപ്പില്‍ പറയുന്നു.
 
ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും നടന്‍ പറയുന്നു. ഇത് സംബന്ധിച്ച് സൂചനകള്‍ ഒരു വര്‍ഷമായി ചലച്ചിത്ര പ്രേമികള്‍ക്ക് ലഭിക്കുന്നുണ്ട്. ആര്‍തി ജയം രവിയോടൊപ്പമുള്ള ചിത്രങ്ങള്‍ എല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് സംശയങ്ങള്‍ ബലപ്പെട്ട് തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments