ഹിന്ദുമതവിശ്വാസികളുടെ ഏറ്റവും വലിയ ആഘോഷമായ മഹാകുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് പ്രയാഗ്രാജില്‍ എത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയനേതാക്കള്‍,വ്യവസായികള്‍,സിനിമാതാരങ്ങള്‍ എന്നിവരെല്ലാം കുംഭമേളയില്‍ പങ്കെടുക്കുന്നുണ്ട്. അത്തരത്തില്‍ പലരും കുംഭമേളയില്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുടുംബവുമൊത്ത് കുംഭമേളയ്‌ക്കെത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ.
പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത് നിവരുന്ന ചിത്രങ്ങളാണ് ജയസൂര്യ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 2020ല്‍ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയുടേതായി സിനിമകളൊന്നും പുറത്തുവന്നിട്ടില്ല. മലയാളത്തില്‍ വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന കത്തനാരാണ് ജയസൂര്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. ഗോകുലം ഗോപാലനാണ് സിനിമ നിര്‍മിക്കുന്നത്.