Publish Date: Wed, 05 Feb 2025 (13:25 IST)
Updated Date: Wed, 05 Feb 2025 (13:35 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി സ്‌നാനം നടത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്‌നാനം നടത്തിയത്. ഇതിനു മുന്നോടിയായി ഗംഗാനദിയിലൂടെ യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി.
മഹാ കുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്‌നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാഗരാജില്‍ ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി 26 മഹാശിവരാത്രി വരെയാണ് കുംഭമേള നടക്കുന്നത്.