Webdunia - Bharat's app for daily news and videos

Install App

നാളെ എന്റെ ബെർത്‌ഡേ ആണ് മമ്മൂട്ടി അങ്കിൾ ഒന്ന് കാണാൻ വരുമോ? ആശുപത്രി കിടക്കയിൽ നിന്നും കുഞ്ഞാരാധിക: കാണാനെത്തി താരം

Webdunia
ഞായര്‍, 3 ഏപ്രില്‍ 2022 (12:34 IST)
സിനിമയിൽ തങ്ങൾ കണ്ട് ഇഷ്ടപ്പെട്ട സൂപ്പർ താരങ്ങളെ നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ളവരാണ് ആരാധകരിൽ അധികവും. പലപ്പോഴും താരങ്ങൾ തങ്ങളുടെ ആരാധകരെ കാണാനെത്തിയ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.അത്തരത്തിൽ മമ്മൂട്ടിയെ കാണണമെന്ന് ആശുപത്രി കിടക്കയിൽ വച്ച് ആ​ഗ്രഹം പറഞ്ഞ കുഞ്ഞാരാധികയെ കാണാനെത്തിയിരിക്കുകയാണ് നടൻ. 
 
മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെർത്ഡേയ് ആണ്. മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ' എന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ചോദിക്കുന്ന കു‍ഞ്ഞിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ ആശുപത്രിയിൽ യാദൃശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി. താരത്തോട് ഡോക്ടർമാർ കാര്യം പറഞ്ഞപ്പോൾ തന്നെ കുട്ടിയെ കാണാൻ മമ്മൂട്ടി എത്തുകയായിരുന്നു. പിന്നാലെ പിറന്നാൾ ആശംസകൾ കുഞ്ഞാരാധികയ്ക്ക് നൽകിയാണ് മമ്മൂട്ടി മടങ്ങിയത്.
 
നിർമാതാവ് ആന്റോ ജോസഫും പേഴ്സണൽ അസിസ്റ്റന്റ് ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയെ കാണാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമുള്ള കുട്ടി ആസ്റ്റർ മെഡ്‌സിറ്റിയിലാണ് ചികിത്സയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments