Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈജു കുറുപ്പിന്റെ ത്രില്ലര്‍,'അന്താക്ഷരി' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍

സൈജു കുറുപ്പ്
സൈജു കുറുപ്പിന്റെ 'അന്താക്ഷരി' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.പ്രിയങ്ക നായരും സുധി കോപ്പയും മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ്. സോണി ലിവിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ട്രെയിലര്‍ നാളെ രാവിലെ 9 30 ന് പുറത്തുവരും.
 
സിനിമയില്‍ സൈജു കുറുപ്പിന്റെ ഭാര്യയായാണ് പ്രിയങ്ക എത്തുന്നത്.വിജയ് ബാബുവും ചിത്രത്തിലുണ്ട്.സൈജു ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത്. മുത്തുഗൗയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിലവില്‍ വിതുരയിലാണ് ചിത്രീകരണം നടക്കുന്നത്.ബിനു പപ്പു, സുജിത് വാസുദേവ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആര്‍ആര്‍ആര്‍' സിനിമയായതിന് പിന്നിലെ കഷ്ടപ്പാട്, പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ